എലപ്പുള്ളിയിൽ എസ്ഡി‌പിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു കാറിലായാണ് സംഘമെത്തിയതെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

എസ്‌ഡിപിഐ ജില്ലാ കമിറ്റി അംഗമാണ്. സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന പിതാവിനു ബൈക്കിൽനിന്നു വീണു നിസ്സാര പരുക്കേറ്റു. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

Previous Post Next Post

Whatsapp news grup