കൊട്ടപ്പുറം " പിറവി " വാട്ട്സ് ആപ്പ് കൂട്ടായ്മ 200  ഓളം കുടുംബങ്ങൾക്ക് 1 ലക്ഷത്തോളം  രൂപയുടെ റമളാൻ കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ വർഷവും 70.000 രൂപയുടെ റമളാൻ കിറ്റുകൾ കൂട്ടായ്മ വിതരണം നടത്തിയിരുന്നു. മികവുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മ ഇതിനകം 22 ഓളം സേവനപ്രവർത്തനങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. 

കിറ്റികളുട വിതരണോൽഘാടനം കഴിഞ്ഞ ദിവസം " പിറവി " യുട കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽപുളിക്കൽ പഞ്ചായത്ത് പ്രസി : മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. കുറഞ്ഞ കാലയളവിൽ ശ്ര ദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഈ കൂട്ടായ്മക്ക് ഇനിയും ഉയരത്തിലെത്താൻകഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ കൈപ്പേങ്ങൽ അഹമ്മദ് സാഹിബ്, P N അഷ്റഫ് എന്നിവരോടൊപ്പം കാട്ടുപ്പരുത്തി മൊയ്ദീൻ ഹാജി,PT മോയിൻ കുട്ടി,സാദത്ത് മാസ്റ്റർ,

സഈദ് പൈകാരതൊടി എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ അഴി കാട്ട് മുഹമ്മദലി ഹാജി, PT റസാഖ്, കുന്നത്ത് ബീരാൻ കുട്ടി, സിറാജ് കാട്ടുപ്പരുത്തി , Pv കുഞ്ഞാൻ , അബ്ദു റഹ്മാൻ , Pv ഉമ്മർകോയ, ശറഫലി തുടങ്ങിയവർ പങ്കെടുത്തു. പ്രസി : ഹുസ്സൻ കുട്ടി കരീമ്പൻ അദ്ധ്യക്ഷൻ വഹിച്ചു. ജ.സെക്ര : P V അബ്ദുറഹ്മാൻ സ്വാഗതവും, ട്രഷറർ: കുഞ്ഞാൻ നാസർ നന്ദിയും പറഞ്ഞു.

Previous Post Next Post

Whatsapp news grup